സംസ്ഥാന ഔഷധസസ്യ ബോർഡ് ടെക്നിക്കൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വ്യക്തികൾക്ക് 2021 ഫെബ്രുവരി രണ്ടുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.താൽപര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60 ശതമാനത്തിൽ കുറയാത്ത ബോട്ടണി ബിരുദം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധസസ്യങ്ങളുടെ ഗവേഷണത്തിലും സംരക്ഷണത്തിലും വികസന പദ്ധതികൾ തുടങ്ങിയവയിലും ഓഫീസ് ജോലികൾ ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം
പ്രായപരിധി
2021 ജനുവരി ഒന്നിന് 31 വയസ്സ് കവിയാൻ പാടില്ല. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ടവിധം
›› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.
›› അപേക്ഷാഫോം പൂർണമായും പൂരിപ്പിക്കുക.
›› അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം.
›› അപേക്ഷ സമർപ്പിക്കേണ്ട വിലാസം : Chief Executive Officer, State Medicinal Plants Board,Kerala, Shornur Road, Thiruvambadi P.O, Thrissur-22
Comments
Post a Comment