കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നു

 കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നു  


🧭വിവിധ തസ്തികകളിലായി ആകെ 93 ഒഴിവുകളിലേക്കാണ് കേരള ടൂറിസം വകുപ്പ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ഫുഡ് & ബിവറേജ് സ്റ്റാഫ് : 26

› വെയിറ്റേഴ്സ് : 04

› ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 27

› കിച്ചൺ മേട്ടി : 06

› കുക്ക് : 11

› റിസപ്ഷനിസ്റ്റ് : 11

› അസിസ്റ്റന്റ് കുക്ക് : 07


🧭18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.  സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

Click Here for More information ⬇️⬇️

.....വിദ്യാഭ്യാസയോഗ്യത.....


📌ഫുഡ് & ബിവറേജ് സ്റ്റാഫ്


▪️പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം

▪️ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ

▪️വെയിറ്റർ/ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.


📌ഹൗസ് കീപ്പിംഗ് സ്റ്റാഫ്


▪️എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

▪️കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ  പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

▪️6 മാസത്തെ പ്രവർത്തിപരിചയം 

Click Here for More information ⬇️⬇️



📌അസിസ്റ്റന്റ് കുക്ക്


▪️എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

▪️കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്

▪️ 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.


📌കുക്ക്


▪️എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

▪️കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

▪️ 2 വർഷത്തെ പ്രവൃത്തിപരിചയം 


📌റിസപ്ഷനിസ്റ്

▪️പ്രീ-ഡിഗ്രി/10+2  പാസായിരിക്കണം

▪️കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം.

▪️ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം


🧭അപേക്ഷ സമർപ്പിക്കുന്ന രീതി

 യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 06 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

Official NotificationClick Here
Apply NowClick Here
Official WebsiteClick Here
Join WhatsApp GroupClick Here


🧭ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.


🧭ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും.

Comments